This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന വിദൂരസംവേദന പരിസ്ഥിതികേന്ദ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന വിദൂരസംവേദന പരിസ്ഥിതികേന്ദ്രം

പ്രകൃതിവിഭവ സംരക്ഷണം, പരിസ്ഥിതി പരിപാലനം എന്നീ മേഖലകളില്‍ വിദൂരസംവേദനവും ഭൌമവിവരവ്യവസ്ഥയും (GIS) ഉപയോഗിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാന ആസൂത്രണ വകുപ്പിനു കീഴില്‍ 1995-ല്‍ നിലവില്‍ വന്ന സ്വയംഭരണ സ്ഥാപനം. ആസ്ഥാനം: തിരുവനന്തപുരം.

പ്രകൃതിവിഭവങ്ങളുടെ സ്രോതസ്സും വ്യാപ്തിയും നിജപ്പെടുത്തുന്നതിനും, അതുവഴി പ്രാദേശിക വികസനം സാധ്യമാക്കുന്നതിനും വേണ്ട ദത്തങ്ങള്‍ (datas) വിദൂരസംവേദനമാര്‍ഗം വഴി ശേഖരിച്ച് വിശകലനം ചെയ്യുന്ന പ്രവര്‍ത്തനമാണ് പ്രധാനമായും ഇവിടെ നടക്കുന്നത്.

സംസ്ഥാനത്തിന്റെ വികസന നയം ആസൂത്രണം ചെയ്യുന്നതിന് ഇത്തരം ദത്തങ്ങള്‍ ഏറെ പ്രയോജനകരമാണ്. കൃഷി, ജലഭൂമിശാസ്ത്രം, വനസമ്പത്ത്, പരിസ്ഥിതി, ഭൂവിനിയോഗം, നഗരാസൂത്രണം, നീര്‍ത്തടാധിഷ്ഠിത വികസനം, മണ്ണ്, ഭൂപ്രകൃതി, ദുരന്തനിവാരണം, വ്യവസായം, ഗതാഗതം, മത്സ്യസമ്പത്ത് എന്നീ മേഖലകളിലാണ് പ്രധാനമായും വിദൂരസംവേദനം ഉപയോഗിച്ചുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഐ.എസ്.ആര്‍.ഒ., ദേശീയ വിദൂര സംവേദനകേന്ദ്രം, ദേശീയ സമുദ്രവിവരകേന്ദ്രം തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങളുമായും വിവിധ സംസ്ഥാന ഗവണ്‍മെന്റുകളുമായും സഹകരിച്ചാണ് കേരള സംസ്ഥാന വിദൂരസംവേദന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

വിവിധതരം ഭൂപടങ്ങള്‍ (ഭരണപരമായ ഭൂപടം, നീരൊഴുക്ക്, മണ്ണിനം, നീര്‍ത്തടം, ഭൂഘടന തുടങ്ങിയവയുടെ ഭൂപടം, റെയില്‍വേ, റോഡ് ശൃംഖല എന്നിവയുടെ ഭൂപടം തുടങ്ങിയവ) നിര്‍മിച്ച് ലഭ്യമാക്കുക എന്നതും ഈ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനലക്ഷ്യമാണ്. വിവിധ പദ്ധതികള്‍ക്കുവേണ്ടി സ്ഥലപരമായ പ്രത്യേക വിവരദത്ത ശേഖരങ്ങളുടെ രൂപീകരണം, ഭൗമവിവരവ്യവസ്ഥയുടെ രൂപീകരണം, മത്സ്യലഭ്യതാ പ്രദേശങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയവയും കേന്ദ്രം നടത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍